ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Tuesday, 19 March 2019

ശാന്ത ടീച്ചര്‍


കാനത്തൂര്‍ യു.പി.സ്ക്കൂളിലെ ശാന്ത ടീച്ചര്‍ ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്.

ഒന്നാം ക്ളാസിലെ ടീച്ചറാണ്..


കുട്ടികളുടെ മനസ്സറിഞ്ഞ് പഠിപ്പിക്കുന്ന  ടീച്ചര്‍....


ഒന്നാം ക്ലാസ്സിന്റെ അവസാനമാകുമ്പോഴേക്കും ശാന്ത ടീച്ചറുടെ ക്ലാസിലെ  കുട്ടികളെല്ലാവരും മിടുക്കരായി മാറും.അവര്‍ കഥാപുസ്തകങ്ങള്‍ ആവേശത്തോടെ വായിക്കും.കഥയെഴുതും. വായനാക്കുറിപ്പ് തയ്യാറാക്കും.പുസ്തകത്തിലെ കഥാപ്പാത്രങ്ങളായി മാറി അഭിനയിക്കും.നന്നായി കളിക്കും.വരാന്തയിലൂടെ പോകുന്നവരെ വിളിച്ചു നിര്‍ത്തി സംസാരിക്കും.


അഞ്ചുവര്‍ഷം മുന്നേ,കാനത്തൂര്‍ സ്ക്കൂളില്‍  ഏതാണ്ട് മൂന്നുവര്‍ഷത്തോളം ഞാന്‍ ടീച്ചറുടെ കൂടെ ജോലിചെയ്തിട്ടുണ്ട്.ഒഴിവ് സമയത്ത് ഞാന്‍ ആ ഒന്നാം ക്ലാസില്‍ ചെന്നിരിക്കും.ടീച്ചര്‍ പഠിപ്പിക്കുന്ന രീതി  മനസ്സിലാക്കാന്‍.ക്ലാസുമുറിയില്‍ കുട്ടികള്‍ സജീവമാകുന്നത് ഞാന്‍ അത്ഭുതത്തോടെ കണ്ടിരുന്നു.ടീച്ചര്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഏറ്റെടുക്കും.അവര്‍  ആവേശത്തോടെ പഠനത്തില്‍ മുഴുകും.ഒരു നിമിഷംപോലും കുട്ടികള്‍ക്ക് വിരസത അനുഭവപ്പെടുമായിരുന്നില്ല.


 ടീച്ചറുടെ ഓരോ ക്ലാസും എനിക്കു പുതിയ ഉള്‍ക്കാഴ്ച സമ്മാനിച്ചു.ക്ലാസുമുറിയില്‍ ഇടയ്ക്ക് അനുഭവപ്പെടാറുള്ള  പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജ്ജം നല്കി.ടീച്ചറുടെ ചില ക്ലാസ്സുകള്‍ ‍ഞാന്‍ ഡോക്യുമെന്റ് ചെയ്ത് കാനത്തൂര്‍ പെരുമ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്..ആ പോസ്റ്റുകള്‍ ഒന്നാം ക്ലാസിലെ ബോധനരീതി എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള എന്റെ പഠനം കൂടിയായിരുന്നു..

ടീച്ചര്‍ കുട്ടികളുടെ മനസ്സില്‍ എന്നെന്നുമുണ്ടാകും..




ടീച്ചര്‍ക്ക് എന്റെ സ്നേഹവും ആദരവും..



No comments:

Post a Comment