ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 29 May 2016

സ്ക്കൂള്‍ പ്രവര്‍ത്തനകലണ്ടര്‍-ജൂണ്‍ മാസം

2016
ജൂണ്‍ 




ജൂണ്‍1 ബുധന്‍

സ്ക്കൂള്‍ ആരംഭം-പ്രവേശനോത്സവം
  •  കുട്ടികളെ ചെണ്ടമേളത്തോടെ, ബലൂണുകള്‍ നല്‍കി ആനയിക്കല്‍
  • മുതിര്‍ന്ന കുട്ടികള്‍ പുതുക്കക്കാരെ പരിചയപ്പെടുത്തല്‍
  • പാട്ട്,കഥ,കളികള്‍
  • മധുരപലഹാരങ്ങള്‍ വിതരണം ചെയ്യല്‍
  • കുട്ടികള്‍ക്ക് ബാഗ്,കുട,പഠനോപകരണങ്ങള്‍ വിതരണം
  • രക്ഷിതാക്കളുടെ, നാട്ടുകാരുടെ ഒത്തുചേരല്‍
  • പുതിയ അധ്യയന വര്‍ഷത്തിലെ സ്ക്കൂള്‍-കാഴ്ചപ്പാട് അവതരണം
  • വൈകുന്നേരം  3മണിക്ക് SRG
  • ആദ്യ ആഴ്ചത്തെ ക്ലാസ് -പ്ലാനിങ്ങ്
  • പരിസ്ഥിതി ദിനം-പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
  • ഒന്നാം ക്ലാസ്-  ക്ലാസ് പിടിഎ-പ്ലാനിങ്ങ്

 ജൂണ്‍ 3 വെള്ളി

ഒന്നാം ക്ലാസ് -ക്ലാസ് പിടിഎ
  • കുട്ടികളുടെ പ്രകൃതം
  • ഒരു മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?എങ്ങനെ?
  • ജൂണ്‍ മാസത്തെ പഠനനേട്ടങ്ങള്‍
  • കുട്ടിക്ക് നല്‍കേണ്ടുന്ന പിന്തുണ
  • ആരോഗ്യ ശുചിത്വ കാര്യങ്ങള്‍

 ജൂണ്‍ 6 തിങ്കള്‍

ജൂണ്‍ 5ലോക പരിസ്ഥിതി ദിനം
  • അസംബ്ലി-ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം-HM,ഒരു കുട്ടി
  • സ്ക്കൂളും പരിസരവും ശുചീകരിക്കല്‍
  • സ്ക്കൂള്‍ കോമ്പൗണ്ടില്‍ നൂറ് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍
  • പരിസ്ഥിതി കവിതകള്‍-ആലാപന മത്സരം
  • പരിസ്ഥിതി സംരക്ഷണം-പോസ്റ്റര്‍ രചന-UP,ചിത്രരചന-LP

 ജൂണ്‍ 7 ചൊവ്വ

ബേസിക്ക് ഗ്രൂപ്പുകളുടെ രൂപീകരണം-ക്ലാസുതലം
പ്രവര്‍ത്തനം നല്‍കല്‍-ഒരാഴ്ച ചെയ്യേണ്ടത്

  • എന്റെ സ്ക്കുള്‍-ചുമര്‍പത്രിക
  • പുല്ലൂര്‍ സ്ക്കൂളിന്റെ ചരിത്രം, പ്രത്യേകതകള്‍
  • സ്ക്കൂളിനെ ഇഷ്ടപ്പെടാന്‍ കാരണം
  • സ്ക്കൂള്‍ എങ്ങനെയായിരിക്കണം?എന്റെ സങ്കല്‍പ്പത്തിലെ സ്ക്കൂള്‍

ഹെല്‍ത്ത് ക്ലബ്ബ് രൂപീകരണം

  • മഴക്കാലരോഗങ്ങള്‍-സിഡി പ്രദര്‍ശനം
  • മഴക്കാലരോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം-പോസ്റ്റര്‍ കാംമ്പൈന്‍
  • ( ഹെല്‍ത്ത് ക്ലബ്ബ്)

 ജൂണ്‍ 10 വെള്ളി

SRG യോഗം
  • ഒന്നാം ക്ലാസ് -ക്ലാസ് പിടിഎ-അവലോകനം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • പഠനത്തില്‍ പ്രയാസം നേരിടുന്നവരെ പരിഗണിച്ചുള്ള പാഠാസൂത്രണം
  • വായനാദിനം,വായനാവാരം- ആസൂത്രണം

ജൂണ്‍ 13 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • എന്റെ സ്ക്കുള്‍-ചുമര്‍പത്രിക പൂര്‍ത്തിയാക്കലും വിലയിരുത്തലും
  • (പുതിയ പ്രവര്‍ത്തനം നല്‍കല്‍-ഒരാഴ്ച ചെയ്യേണ്ടത്)
  • എന്റെ വായന-വായിച്ച പുസ്തകത്തില്‍ നിന്നും ഇഷ്ടപ്പെട്ട ഭാഗം വായിച്ചവതരിപ്പിക്കല്‍
  • ഒരു ഗ്രൂപ്പില്‍ നിന്നും ഒരാള്‍ വീതം-ദിവസം നാലുപേര്‍

ജൂണ്‍ 17 വെള്ളി

SRG യോഗം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • വായനാദിനം,വായനാവാരം- സൂക്ഷ്മതല ആസൂത്രണം

ജൂണ്‍ 20 തിങ്കള്‍

ജൂണ്‍ 19വായനാദിനം
  • അസംബ്ലി-പി.എന്‍ പണിക്കര്‍ അനുസ്മരണം-HM,ഒരു കുട്ടി,വായനാവാരം പരിപാടികളുടെ പ്രഖ്യാപനം
  • വായനാവാരം ഉദ്ഘാടനം
  • ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം
  • പുല്ലൂരിലെ  മികച്ച വായനക്കാരെ ആദരിക്കല്‍,വായനാനുഭവം കുട്ടികളുമായി പങ്കുവയ്ക്കല്‍

ജൂണ്‍ 21ചൊവ്വ

വായനാവാരം-തുടര്‍ച്ച
  • ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം.
  • ക്ലാസ് ലൈബ്രേറിയന്‍മാരെ തെരഞ്ഞെടുക്കല്‍
  • ക്ലാസ് തല പുസ്തകവിതരണം
  • സാഹിത്യകാരനുമായി അഭിമുഖം
  • എന്റെ വായന-ബേസിക്ക് ഗ്രൂപ്പ് പ്രവര്‍ത്തനം തുടര്‍ച്ച

 ജൂണ്‍ 22 ബുധന്‍

വായനാവാരം-തുടര്‍ച്ച
  • വായനയെക്കുറിച്ച് പ്രൊഫ.എസ്.ശിവദാസ്-സിഡി പ്രദര്‍ശനം
  • ഗേള്‍സ് ക്ലബ്ബ് രൂപീകരണം

ജൂണ്‍ 24 വെള്ളി

വായനാവാരം-തുടര്‍ച്ച
  • പിറന്നാള്‍ സമ്മാനം ഒരു പുസ്തകം-ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണം
  • സാഹിത്യ ക്വസ്-LP,UP
  • പുസ്തകക്ലിനിക്ക്-ബുക്ക് ബൈന്റിങ്ങില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിശീലനം(ഗേള്‍സ് ക്ലബ്ബ് )

SRG യോഗം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • ക്ലസ് പിടിഎ- അജണ്ട രൂപീകരണം
  • ലോക മയക്കുമരുന്നു വിരുദ്ധ ദിനം-ആസൂത്രണം


PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി  യോഗം

  • മുഖ്യഅജണ്ട-PTA,SMCജനറല്‍ ബോഡി യോഗം

 ജൂണ്‍ 27 തിങ്കള്‍

ജൂണ്‍ 26- ലോക മയക്കുമരുന്നു വിരുദ്ധ ദിനം
  • അസംബ്ലി-പ്രതിജ്ഞ
  • ലഹരി വിരുദ്ധ ബോധവല്‍ക്കരണം-ആരോഗ്യപ്രവര്‍ത്തകന്റെ ക്ലാസ്
  • സിഡി പ്രദര്‍ശനം-ഹെല്‍ത്ത് ക്ലബ്ബ്

ജൂണ്‍ 28 ചൊവ്വ

വായനാവാരം-തുടര്‍ച്ച
  • വായന മരിക്കുന്നോ?സംവാദം(വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങള്‍)
  • പുസ്തകക്ലിനിക്ക്-കേടുവന്ന ലൈബ്രറി പുസ്തകങ്ങളുടെ ബൈന്റിങ്ങ്- അമ്മമാരും കുട്ടികളും(ഗേള്‍സ് ക്ലബ്ബ് )


ജൂണ്‍ 30 വ്യാഴം

ക്ലാസ് പിടിഎ
  • ജൂണ്‍ മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍-അവലോകനം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍-പോര്‍ട്ട് ഫോളിയോ sharing
  • ജൂലായ് മാസം-പഠനനേട്ടങ്ങള്‍ അവതരണം
  • കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ

 

Saturday 21 May 2016

ഒന്നാം ക്ലാസിലെ ടീച്ചര്‍ വായിച്ചറിയാന്‍...


ഒന്നാം ക്ലാസിലെ പ്രിയപ്പെട്ട ടീച്ചര്‍ക്ക്,

പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഇനി ഒരാഴ്ചകൂടി മാത്രമേ ബാക്കിയുള്ളു.ഒന്നാം ക്ലാസിലെത്തുന്ന നവാഗതരെ വരവേല്‍ക്കാനും അവരെ പഠിപ്പിക്കാനുമുള്ള ആലോചനയിലും തയ്യാറെടുപ്പിലുമായിരിക്കും ടീച്ചര്‍ എന്നറിയാം.ഈ സന്ദര്‍ഭത്തില്‍ ഒന്നാം ക്ലാസിലെ പഠനം സംബന്ധിച്ച ചില തോന്നലുകള്‍ ടീച്ചറുമായി പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു കത്ത്.



 ഒന്നാം ക്ലാസ് കഴിയുന്നതോടെ,തീര്‍ച്ചയായും  കുട്ടികള്‍ എഴുത്തും വായനയും നിശ്ചയിക്കപ്പെട്ട ഗണിതശേഷികളുമൊക്കെ നേടിയിരിക്കണം.പക്ഷേ,ഈ ലക്ഷ്യത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേരുക?  
കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള അടിത്തറയൊരുക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ..ഈ അടിത്തറയ്ക്കുമുകളിലാണ് അവര്‍ നല്ല പഠിതാക്കളും മിടുക്കരുമായ കുട്ടികളായി വളരുന്നത്.



കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ക്ലാസുമുറിക്കുമാത്രമേ കുട്ടികളുടെ വികാസം(development) ഉറപ്പുവരുത്താന്‍ കഴിയൂ.

കുട്ടികളുടെ വികാസം എപ്പോഴാണ് സാധ്യമാകുന്നത്?


ഒന്നാം ക്ലാസില്‍ എല്ലാ ദിവസവും  ചിത്രം വരയ്ക്കാനുള്ള അവസരമുണ്ടാകണം.ചിത്രംവരയും നിറം കൊടുക്കലും കുട്ടികളെ ഏറെ ആഹ്ലാദിപ്പിക്കും;അതവരെ സംതൃപ്തരും ശാന്തരുമാക്കും.വര നിലത്താകാം.ക്ലാസിലെ ചുമരിലാകാം.കടലാസിലോ നോട്ടുപുസ്തകത്തിലോ ആകാം.ചിത്രങ്ങള്‍ നിറം നല്‍കി മനോഹരമാക്കണം.ഓരോ കുട്ടിയും വരച്ച ചിത്രം ക്ലാസിലെ display board ല്‍ പ്രദര്‍ശിപ്പിക്കണം.


തന്റെ പരിസരത്തു നിന്നും സ്വായത്തമാക്കുന്ന ബിംബങ്ങളാണ്  കുട്ടി വരയിലൂടെ ആവിഷ്ക്കരിക്കുന്നത്.വരയ്ക്കുന്നതിലൂടെ  അവള്‍ പരിസരത്തെ കൂടുതല്‍ അറിയുന്നു.കുട്ടി എഴുത്തുഭാഷ പഠിക്കാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ചിത്രംവര.വരയിലുള്ള കുട്ടികളുടെ പുരോഗതിയും കുട്ടി ആര്‍ജിക്കുന്ന ഭാഷാശേഷികളും തമ്മില്‍ ബന്ധിപ്പിച്ച് വിലയിരുത്തുന്നത് കുട്ടികളുടെ പഠനത്തെക്കുറിച്ചുള്ള നേരായ ഉള്‍ക്കാഴ്ചകള്‍ ടീച്ചര്‍ക്ക് സമ്മാനിക്കും.വരച്ച ചിത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് നല്‍കുന്ന ഫീഡ്ബാക്കുകള്‍ എപ്പോഴും ഗുണാത്മകമാകാന്‍ നാം ശ്രദ്ധിക്കണം.ചിത്രങ്ങള്‍ നോക്കിവരയ്ക്കാന്‍ ആവശ്യപ്പെടുന്നിടത്താണ് കുട്ടികളുടെ ഭാവനയ്ക്ക് പരുക്കേല്‍ക്കുക.


താന്‍ വരച്ച ചിത്രത്തെക്കുറിച്ച് ഓരോ കുട്ടിക്കും ഏറെ കാര്യങ്ങള്‍ പറയാനുണ്ടാകും. ചിത്രത്തിലൂടെയുള്ള കുട്ടികളുടെ സാങ്കല്‍പ്പിക സഞ്ചാരങ്ങളായിരിക്കും ഇത്തരം പറച്ചിലുകള്‍.ഈ പറച്ചിലുകള്‍ക്ക് ടീച്ചര്‍ കാതോര്‍ക്കണം.നല്ല പ്രതികരണങ്ങളിലൂടെ അവരെ പ്രോത്സാഹിപ്പിക്കണം.ഭാഷാശേഷികള്‍ സ്വായത്തമാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ക്ലാസുമുറിയില്‍ കുട്ടികളുടെ ഈ പറച്ചിലുകള്‍ക്കുള്ളത്.ഒപ്പം തന്റേയും മറ്റുള്ളവരുടേയും സൃഷ്ടികളെ  വിലയിരുത്തുന്നതിലേക്ക് കുട്ടിയെ നയിക്കാനും ടീച്ചര്‍ക്ക് കഴിയണം.

ചിത്രംവരപോലെതന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ക്ലാസുമുറിയില്‍ അവസരം നല്‍കണം.നിര്‍മ്മാണ കലയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും സൗന്ദര്യബോധവും തെളിഞ്ഞുകാണാം.കടലാസു കീറല്‍,മുറിക്കല്‍,പശതേച്ച് ഒട്ടിക്കല്‍,നിറം നല്‍കല്‍ എന്നിവ ഒന്നാം ക്ലാസുകാരെ ഏറെ ആഹ്ളാദിപ്പിക്കും.പാഠഭാഗവുമായി ബന്ധപ്പെട്ടുവരുന്ന വിവിധ വസ്തുക്കള്‍,കൊളാഷ്,ഒറിഗാമി,കട്ടൗട്ടുകള്‍ എന്നിവയൊക്കെ അതീവ താത്പര്യത്തോടെ കുട്ടികള്‍ നിര്‍മ്മിക്കുന്നതു കാണാം.



 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്ന ഒരു ടീച്ചര്‍ക്ക് ഏകാഗ്രതയോടെ ദീര്‍ഘനേരം പ്രവര്‍ത്തനത്തില്‍ മുഴുകാനുള്ള കുട്ടികളുടെ കഴിവിനെക്കുറിച്ചുള്ള ധാരണ ലഭിക്കും.നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ ക്ലാസുമുറിയില്‍ കുട്ടികള്‍ രൂപപ്പെടുത്തിയ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കണം ഗണിതത്തില്‍ സംഖ്യാബോധവും മറ്റും രൂപികരിക്കേണ്ടത്.



ഒന്നാം ക്ലാസുകാരുടെ പ്രായത്തിലുള്ള കുട്ടികള്‍ ആവര്‍ത്തിച്ചു കളിക്കുന്ന ഒരു കളിയുണ്ട്-നാടകക്കളി (dramatic play).നമ്മുടെ പഴയ 'കഞ്ഞീംകറീം വെച്ചുകളി'തന്നെയാണിത്.ഈ കളിയിലൂടെ കടന്നുപോകാത്ത ഒരു ദിവസംപോലും കുട്ടികളുടെ ജീവിതത്തിലുണ്ടാകില്ല.കാലം മാറുന്നതിനനുസരിച്ച് കളിയിലെ കഥാപ്പാത്രങ്ങളും തീമുമൊക്കെ മാറും.എത്രപെട്ടെന്നാണ് കുട്ടികള്‍ അമ്മയും അമ്മൂമ്മയും അച്ഛനും ടീച്ചറുമൊക്കെയായി വേഷംമാറുന്നത്.തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് കുട്ടികള്‍ ഈ കളിയിലൂടെ ആവിഷ്ക്കരിക്കുന്നത്.കുട്ടികളെ സാമൂഹീകരണത്തിലേക്ക് നയിക്കുന്നതില്‍ നാടകകളിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.


കുട്ടികളുടെ പ്രിയപ്പെട്ട ഈ കളിയെ ഭേദഗതികളോടെ നാം ക്ലാസുമുറിയില്‍ പ്രയോജനപ്പെടുത്തണം.പാഠഭാഗത്തെ കഥാപ്പാത്രങ്ങളായി മാറാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം.ക്ലാസിലെ മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കുന്ന രീതിയിലായിരിക്കണം ഇത് ആസൂത്രണം ചെയ്യേണ്ടത്.കഥാപ്പാത്രങ്ങളായി നടക്കാന്‍,ചിരിക്കാന്‍,കരയാന്‍...ഒക്കെ കുട്ടികള്‍ക്ക് കഴിയണം.കഥാസന്ദര്‍ഭങ്ങള്‍ സംഘമായി,ലളിതമായ രീതിയില്‍ നാടകീകരിക്കാന്‍ കഴിയണം.അപ്പോഴാണ് പാഠഭാഗം കുട്ടികളുടെ മനസ്സിനെ സ്പര്‍ശിക്കുക.അതാണ് കുട്ടികളെ പഠനത്തിലേക്ക് നയിക്കുക.ഒപ്പം അത് കുട്ടികളിലുണ്ടാക്കുന്ന വികാസം വളരെ വലുതായിരിക്കും.


ടീച്ചര്‍,ദിവസവും  കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കണം.ടീച്ചര്‍ പറഞ്ഞുകൊടുക്കുന്ന ഓരോ കഥയും കുട്ടികളുടെ ഭാവനയില്‍ നിരവധി കഥകളായി
പുനര്‍ജ്ജനിക്കും.മാത്രമല്ല,കഥകള്‍ കേള്‍ക്കുന്നതിലൂടെ കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വികസിക്കും.ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന  ധാരാളം നാടോടിക്കഥകളുണ്ട്.അത്തരം കഥകള്‍ തെരഞ്ഞെടുക്കാം.കുട്ടികളെ അടുത്തിരുത്തി ആവശ്യമായ ശബ്ദക്രമീകരണത്തോടെ രസകരമായി വേണം കഥ പറഞ്ഞുകൊടുക്കാന്‍.ചെറിയക്ലാസുകളിലെ അധ്യാപികമാര്‍ പറഞ്ഞുകൊടുത്ത കഥകളാണ് തങ്ങളുടെ സാഹിത്യാഭിരുചിയെ രൂപപ്പെടുത്തിയതെന്ന് മലയാളത്തിലെ പ്രശസ്തരായ പല സാഹിത്യകാരന്മാരും രേഖപ്പെടുത്തിയത് ടീച്ചര്‍ വായിച്ചുകാണുമല്ലോ.




കഥാപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വായിച്ചുകൊടുക്കണം.മനോഹരമായ വര്‍ണ്ണ ചിത്രങ്ങളുള്ള കുഞ്ഞുപുസ്തകങ്ങള്‍ സ്ക്കൂള്‍ ലൈബ്രറിയില്‍ കാണും.അതില്‍ കുട്ടികള്‍ക്ക് വായിച്ചുകടുക്കാന്‍ പറ്റുന്നവ തെരഞ്ഞെടുത്തു വയ്ക്കണം.ഓരോ പേജിലേയും ചിത്രങ്ങള്‍ കാണിച്ച്,ഇനി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ അവസരം നല്‍കി, കുട്ടികളുടെ ജിജ്ഞാസയുണര്‍ത്തി വേണം പുസ്തകം അവതരിപ്പിക്കാന്‍.കുട്ടികളില്‍ പുസ്തകത്തോടുള്ള ഇഷ്ടവും അത് വായിക്കാനുള്ള താത്പര്യവും ഉണര്‍ത്താന്‍ ഈ രീതി ഫലപ്രദമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വായിച്ചു കൊടുത്ത പുസ്തകങ്ങളും  അല്ലാത്തവയും ക്ലാസില്‍ പ്രദര്‍ശിപ്പിക്കണം.കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എടുക്കാനും മറിച്ചുനോക്കാനും ചിത്രവായന നടത്താനുമൊക്കെ സാധിക്കണം.അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്ന ഓരോ കുട്ടിയേയും മികച്ച വായനക്കാരാക്കി മാറ്റുക എന്നതാണല്ലോ നമ്മുടെ ലക്ഷ്യം.

ക്ലാസില്‍ കഥ മാത്രം പോര.പാട്ടുകള്‍ കൂടി വേണം.നല്ല താളത്തില്‍ പാടാവുന്ന പാട്ടുകള്‍വേണം തെരഞ്ഞെടുക്കാന്‍.അത്തരം പാട്ടുകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകില്ല.ഒന്നാം ക്ലാസില്‍ കുട്ടികള്‍ പാടിരസിക്കുന്ന പാട്ടുകളിലൂടെ സ്വായത്തമാക്കുന്ന താളബോധവും ഈണവുമായിരിക്കും പില്‍ക്കാലത്ത് അവരുടെ സംഗീതാഭിരുചിയെ  സ്വാധീനിക്കുക.കഴിയുമെങ്കില്‍ നല്ല സംഗീതം കേള്‍പ്പിക്കാനും സമയം കണ്ടെത്തണം.


ഇനി ക്ലാസിലെ ഇരിപ്പിടങ്ങളെക്കുറിച്ചാണ് പറയാനുള്ളത്.ടീച്ചറുടെ ക്ലാസിലെ ഇരിപ്പിടങ്ങള്‍ എങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്?
ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് അനങ്ങാന്‍ പറ്റാത്തവിധം പൂട്ടിയിടുന്ന രീതിയില്‍ ക്രമീകരിക്കരുത്.ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റണം.അതിനു സഹായകമായ രീതിയിലായിരിക്കണം ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കേണ്ടത്.



ക്ലാസുമുറിക്കകത്ത് വെച്ച് കളിക്കാവുന്ന നിരവധി കളികളുണ്ട്.(റഫര്‍: ദിശ വാല്യം 1 ജൂണ്‍ 2012,SSA കാസര്‍ഗോഡ്)കളികള്‍ക്ക് വേണ്ടുന്ന സ്ഥലം കൂടി കാണണം.പഠനപ്രവര്‍ത്തനങ്ങളുടെ ഇടവേളകളില്‍ കളിക്കുന്ന ഇത്തരം കളികള്‍ കുട്ടികളെ ആഹ്ലാദിപ്പിക്കും.ഈ ആഹ്ലാദം കുട്ടികളുടെ വൈകാരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.കളിയിലെ നിയമങ്ങള്‍ അനുസരിക്കല്‍,സംഘംചേര്‍ന്ന് ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ്,സഹകരണമനോഭാവം,നേതൃത്വപാടവം എന്നിവ കളിയിലൂടെയാണ് കുട്ടികള്‍ സ്വായത്തമാക്കുന്നത്.


മുകളില്‍ സൂചിപ്പിച്ച വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ വിളക്കിച്ചേര്‍ത്ത പാഠാസൂത്രണമായിരിക്കണം നമ്മുടെ കൈമുതല്‍.ക്ലാസിലെ മുഴുവന്‍ കുട്ടികളേയും പഠനപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ അങ്ങനെയുള്ള പാഠാസൂത്രണത്തിനു കഴിയും.അപ്പോള്‍ പഠനം  കുട്ടികളുടെ വികാരങ്ങളെ  സ്പര്‍ശിക്കും.അതവരുടെ ചിന്തയെ ഉണര്‍ത്തും.ക്ലാസുമുറിയില്‍ കുട്ടികളുടെ  സര്‍ഗ്ഗാത്മകത പൂത്തുലയും.അപ്പോഴാണ് കുട്ടികള്‍ പഠിച്ചു മുന്നേറുന്നത്.അവര്‍ നല്ല വ്യക്തിത്വങ്ങളായി വളരുന്നത്.അന്നേരം ടീച്ചറും ക്ലാസുമുറിയും അവര്‍ക്ക് പ്രയപ്പെട്ടതായി മാറും...

ഒന്നാം ക്ലാസില്‍ പഠിപ്പിക്കുക എന്ന മഹത്തരവും ഭാരിച്ചതുമായ ഉത്തരവാദിത്തം ഏറ്റെടുത്ത ടീച്ചര്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നു.
ടീച്ചറുടെ  അനുഭവങ്ങളും പ്രതികരണങ്ങളും  പങ്കുവെക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,

സ്നേഹത്തോടെ,
എം.എം.സുരേന്ദ്രന്‍








Monday 16 May 2016

ഒന്നാം ക്ലാസുകാര്‍ ഇങ്ങനെയാണ് നല്ല വായനക്കാരാകുന്നത്....



സമയം രാവിലെ 9.30.
ഒന്നാം ക്ലാസിലെ കുട്ടികള്‍ പുസ്തകവായനയിലാണ്.അവരുടെ വായന നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.ആ കാഴ്ച നമ്മുടെ മനസ്സില്‍ സന്തോഷം നിറയ്ക്കും.
ടീച്ചര്‍ ക്ലാസിലുണ്ട്.
ഇന്ന് ഏതു പുസ്തകമാണ് വായിച്ചു തരേണ്ടതെന്ന് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ ക്ലാസ് ലൈബ്രറിയില്‍ നിന്നും പുസ്തകം തെരഞ്ഞെടുത്ത് ടീച്ചറുടെ അടുത്തേക്ക് ഓടി.
"ടീച്ചറേ, ഈ പുസ്തകം..”
"അല്ല ടീച്ചറേ, ഈ പുസ്തകം..”
എല്ലാവരുടേയും കൈയില്‍ ഓരോ പുസ്തകമുണ്ട്. അതെല്ലാം വായിച്ചു കൊടുക്കണം.
നടക്കുമോ?


 ടീച്ചര്‍ ഓരോരുത്തരുടേയും കൈയിലെ പുസ്തകം നോക്കി.
അതില്‍ ചിലത് നേരത്തേ വായിച്ചു കൊടുത്തവയുണ്ട്.
"അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം ഇന്നലെ വായിച്ചു തന്നല്ലോ."ടീച്ചര്‍ പറഞ്ഞു.
"അത് ഒരിക്കാലുംകൂടി വായിച്ചു തര്വോ?"ഒരു കുട്ടിചോദിച്ചു.

ഒരിക്കല്‍ വായിച്ചു കൊടുത്ത പുസ്തകം തന്നെ അവര്‍ക്ക് വീണ്ടും വീണ്ടും വായിച്ചു കേള്‍ക്കണം.അതിലെ ചിത്രങ്ങള്‍ അവര്‍ക്ക് വീണ്ടും വീണ്ടും കാണണം.അതില്‍ നിന്നും വീണ്ടും വീണ്ടും കഥകള്‍ മെനയണം.


 തന്റെ ടീച്ചിങ്ങ് മാന്വലിനിടയില്‍ നിന്നും  ടീച്ചര്‍ ഒരു പുസ്തകം പുറത്തെടുത്തു.'ഞാന്‍ എന്ത് ഉണ്ടാക്കും?' എന്ന ഭംഗിയുള്ള കുട്ടിപുസ്തകം.
"ഇന്ന് ഈ പുസ്തകം വായിച്ചാലോ?” പുസ്തകം എല്ലാവരേയും കാണിച്ചു കൊണ്ട് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ തലയാട്ടി. അവര്‍ക്ക് സന്തോഷമായി.

ടീച്ചര്‍ കസേര ക്ലാസിന്റെ ഒരു ഭാഗത്തേക്ക് വലിച്ചിട്ട് അതില്‍ ഇരുന്നു.
കഥ വായിച്ചു കേള്‍ക്കാന്‍ കുട്ടികള്‍ ടീച്ചര്‍ക്ക് മുന്നിലായി അടുത്ത് വന്നിരുന്നു.ചിലര്‍ നിലത്ത്.ചിലര്‍ കസേരയില്‍.
 കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കാനും കുട്ടികള്‍ അങ്ങനെയാണ് ഇരിക്കുക.എന്നിട്ട് അവര്‍ പുസ്തകത്തിലെ ഓരോ പേജിലേക്കും  ഉത്സാഹത്തോടെ നോക്കും.



പുസ്തകം എല്ലാവരേയും കാണിച്ചുകൊണ്ട് ടീച്ചര്‍ ചോദിച്ചു.
"ഈ പുസ്തകം എന്തിനെക്കുറിച്ചായിരിക്കും?”
കുട്ടികള്‍ പുസ്തകത്തിന്റെ കവര്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"ഒരു കുട്ടീനക്കുറിച്ച്.” ചിത്രത്തിലെ കുട്ടിയെ നോക്കിക്കൊണ്ട് ശിവനന്ദ വിളിച്ചു പറഞ്ഞു."ഒരു മൊട്ടത്തലയന്‍.”
"അല്ല, ടീച്ചറേ..ചപ്പാത്തി ഇണ്ടാക്കുന്നതിനെക്കുറിച്ച്.”
ഷില്‍ന പറഞ്ഞു.


 ചിത്രത്തിന്റെ ഒരു മൂലയില്‍ ചപ്പാത്തിപ്പലകയും ഒരു കോലും ഇരിപ്പുണ്ട്.
എല്ലാവരും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.അവള്‍ പറഞ്ഞതിനോട് പലരും യോജിച്ചു.


"ഈ കുട്ടിയുടെ പേരെന്തായിരിക്കും?"ചിത്രത്തിലെ കുട്ടിയെ തൊട്ടുകൊണ്ട് ടീച്ചറുടെ  അടുത്ത ചോദ്യം.
"അപ്പു."ഒരു മിടുക്കന്‍ വിളിച്ചു പറഞ്ഞു.
"അല്ല ടീച്ചറേ,മുത്തു."ഒരു മിടുക്കി പറഞ്ഞു.
"ഉണ്ണി,കുട്ടന്‍,ചിഞ്ചു...."കുട്ടികള്‍ പല പേരുകളും പറയാന്‍ തുടങ്ങി.



"ശരി..നമുക്ക് നോക്കാം..ഈ കുട്ടിയുടെ കൈയിലെന്താണ്?”
"ലഡു.”
കുട്ടികള്‍ അല്പനേരം ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"അല്ല,ടീച്ചറേ..."ശിവനന്ദ എഴുന്നേറ്റു."അത് ഗോതമ്പ് പൊടി കൊയച്ചതാണ്. ആ കുട്ടി ചപ്പാത്തി ഇണ്ടാക്കാന്‍ പോവേന്ന്.”


 "ചപ്പാത്തി ഓനാണോ ഇണ്ടാക്കാ? ഓന്റെ അമ്മേല്ലെ?"ദേവപ്രിയയുടെ ചോദ്യം.
ശിവന്ദയ്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല.
"ഓന്റെ കൈയില് ലഡു അല്ല.അത് ഗോതമ്പ് കൊയച്ചത് തന്ന്യാണ്.”
ശിശിര എഴുന്നേറ്റുനിന്നു പറഞ്ഞു.
"എന്നാ ഓന്‍ തന്ന്യാ ചപ്പാത്തി ഇണ്ടാക്കുന്നത്...”


 ചിത്രങ്ങള്‍ വിശകലനം ചെയ്ത്, കുട്ടികള്‍ കഥയെക്കുറിച്ചുള്ള ചില ഊഹങ്ങള്‍ രൂപപ്പെടുത്തുകയാണ്.ഒരു ചിത്രം കുട്ടികളെ എങ്ങനെയെല്ലാം ചിന്തിപ്പിക്കുന്നു!
"ആരാണ് ചപ്പാത്തി ഉണ്ടാക്കുന്നത്?"ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു.
"ഈ കുട്ടിയോ?അതോ അമ്മയോ?”
ചിലര്‍ കുട്ടി എന്നു വിളിച്ചു പറഞ്ഞു. ചിലര്‍ അമ്മയെന്നും.

 "നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് നമുക്ക് നോക്കാം...”

എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ടീച്ചര്‍ പേജ് മറിക്കുന്നതും കാത്തിരിക്കുകയാണ്.
പേജ് മറിഞ്ഞപ്പോള്‍ കുറേ പേര്‍ കയ്യടിച്ചു.
ടീച്ചര്‍ പേജിലെ ചിത്രം എല്ലാവരേയും കാണിച്ചു.
"ഞാന്‍ പറഞ്ഞതാണ് ശരി.”
അവര്‍ വിളിച്ചു പറയാന്‍ തുടങ്ങി.


 "അമ്മ ദാ പൊടി കൊയക്കുന്നു."കാര്‍ത്തിക്ക്  പറഞ്ഞു.
"അമ്മ എന്തിനാ പൊടി കുഴക്കുന്നത്?"ടീച്ചര്‍ ചോദിച്ചു.
"ചപ്പാത്തി ഇണ്ടാക്കാന്‍."എല്ലാവരും പറഞ്ഞു.
"എങ്ങനെയാ ചപ്പാത്തി ഉണ്ടാക്കുന്നത്?”


കുട്ടികള്‍ ആഗ്യം കാണിക്കാന്‍ തുടങ്ങി.
മാവ് കുഴക്കുന്നു.ഉരുളയാക്കുന്നു.ചപ്പാത്തിപ്പലകയില്‍ വെച്ച് പരത്തുന്നു.ചപ്പാത്തിത്തട്ടില്‍ ഇടുന്നു.ചുട്ടെടുക്കുന്നു...


ടീച്ചര്‍ കഥ വായിക്കാന്‍ തുടങ്ങി.
'നീരജിന്റെ അമ്മ ചപ്പാത്തി ഉണ്ടാക്കാന്‍ മാവു കുഴക്കുകയായിരുന്നു.നീരജിന് കളിക്കാന്‍ അമ്മ കുറച്ചു മാവുനല്‍കി.'
"ടീച്ചറേ, നമ്മക്ക് തെറ്റിപ്പോയി.അവന്റെ പേര് നീരജ് എന്നാ...”
ആദിത്യ വിളിച്ചു പറഞ്ഞു.


"നീരജ് അവന് കിട്ടിയ ഗോതമ്പ് മാവുകൊണ്ട് എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക?”
"ചപ്പാത്തിയിണ്ടാക്കിറ്റുടുണ്ടാകും.” വിധു പറഞ്ഞു.
"അമ്മ നീരജീന് കളിക്കാനല്ലേ മാവു കൊടുത്തത്?അതു കൊണ്ട് അവന്‍ കളിച്ചിട്ടുണ്ടാകും.”
"എന്തു കളിയായിരിക്കും കളിച്ചിട്ടുണ്ടാകുക?”


കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
"അയിനക്കൊണ്ട് ഉരുട്ടി ഉണ്ടയാക്കി കളിച്ചിട്ടുണ്ടാകും."നിയ പറഞ്ഞു."ഇന്നാള് അമ്മ ചപ്പാത്തി പരത്തുമ്പോ എനക്കും തന്നു ഒരുണ്ട.ഞാന്‍ അയിനക്കൊണ്ട് കൊറേ ഉണ്ടയാക്കിക്കളിച്ചു.”
"നീരജ് അതിനെക്കൊണ്ട് എന്തായിരിക്കും ഉണ്ടാക്കിയത്?"ടീച്ചര്‍ ചോദിച്ചു.
"ഉണ്ട.."എല്ലാവരും ഉറക്കെ പറഞ്ഞു.
"ശരി.നമുക്ക് നോക്കാം.”


ടീച്ചര്‍ അടുത്ത പേജ് മറിച്ചു.
ചിത്രം എല്ലാവരേയും കാണിച്ചു.എന്നിട്ട് വായിച്ചു.


'ഞാന്‍ എന്ത് ഉണ്ടാക്കും?മാവ് കുഴച്ചുകൊണ്ട് അവന്‍ ചോദിച്ചു.'

 
നോക്കൂ..അവനെന്താണ് ഉണ്ടാക്കിയതെന്ന്?
ടീച്ചര്‍ അടുത്ത പേജിലെ ചിത്രം കാണിച്ചു.
"ങേ,പാമ്പോ?”
കുട്ടികള്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് ഒരേ സ്വരത്തില്‍ ചോദിച്ചു.



"നീരജ് എങ്ങനെയാണ് പാമ്പിനെയുണ്ടാക്കിയത്?”
"ഗോതമ്പുണ്ട വലിച്ചു നീട്ടിയുരുട്ടി..."കുട്ടികള്‍ ആഗ്യം കാണിച്ചുകൊണ്ട് പറയാന്‍ തുടങ്ങി.
ടീച്ചര്‍ ആ പേജ് വായിച്ചു.


മാവു തെറുത്ത് തെറുത്ത് അവനൊരു നീണ്ട ചരടുണ്ടാക്കി.ചരടിന്റെ ഒരറ്റത്ത് രണ്ട് കണ്ണ് കുത്തിവെച്ചു.പിന്നെ,മറ്റേ അറ്റം വാലുപോലെ വലിച്ചു നീട്ടി....
 
ടീച്ചര്‍ അടുത്ത പേജ് മറിച്ചു.


അയ്യോ! പാമ്പ്! പാമ്പ്! പാമ്പ് എന്നെ കൊത്താന്‍ വരുന്നേ...അവന്‍ വിളിച്ചു കൂവി.

ഓരോ ചിത്രവും കുട്ടികളെ കാണിച്ച്,ചിത്രങ്ങളെക്കുറിച്ച് കുട്ടികള്‍ പറയുന്നത് കേട്ട്, അവരോട് ചോദ്യങ്ങള്‍ ചോദിച്ച്,‍അവരുടെ ചിന്തയെ ഉണര്‍ത്തി ടീച്ചര്‍ പുസ്തകത്തിന്റെ പേജുകള്‍ ഒന്നൊന്നായി മറിച്ചു.
ഇനി കഥയില്‍ എന്തു സംഭവിക്കും എന്ന് ഓരോ സന്ദര്‍ഭത്തിലും കുട്ടികള്‍ ഊഹിച്ചു.അവരുടെ ജിജ്ഞാസ ഉണര്‍ന്നു.കുഞ്ഞു ഭാവനയ്ക്ക് ചിറക് കുരുത്തു.പുസ്തകം അവരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.


പുസ്തകം വായിച്ചു തീരുന്നതുവരെ ഒരു കുട്ടിപോലും അതില്‍ നിന്നും കണ്ണെടുത്തില്ല.
അവരോരുത്തരും നീരജിനെയും ഗോതമ്പ് മാവുകൊണ്ട് അവനുണ്ടാക്കാന്‍പോകുന്ന രൂപങ്ങളെയും സങ്കല്‍പ്പിച്ചുകൊണ്ടിരുന്നു.
പുസ്തകം വായിച്ചു തീര്‍ന്നതിനുശേഷം ടീച്ചര്‍ ചോദിച്ചു.


"നിങ്ങള്‍ക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടോ?”
‌"നല്ലോണം ഇഷ്ടപ്പെട്ടു."കുട്ടികള്‍ ഒരുമിച്ച് പറഞ്ഞു.
"എന്തുകൊണ്ടാണ് ഇഷ്ടായത്?”
"നീരജിന്റെ കഥയായതുകൊണ്ട്.”
"നല്ല ചിത്രമുള്ളതു കൊണ്ട്.”
"ഓന്‍  പാമ്പിനെ ഇണ്ടാക്കിയതുകൊണ്ട്...”
"പാമ്പിനെ മാത്രല്ല.എലീനീം പൂച്ചേനീം ഇണ്ടാക്കി.അതാണ് എനിക്ക് ഏറ്റവും ഇഷ്ടായത്.”
"ടീച്ചറേ,അവസാനം നീരജ് ചപ്പാത്തി ചുട്ട് തിന്നില്ലേ..അതാണ് എനിക്കിഷ്ടായത്.”അതുവരെ മിണ്ടാതിരുന്ന ശിശിര പറഞ്ഞു.


 "ഇനി അമ്മ ചപ്പാത്തിയാക്കുമ്പം ഞാനും ഒരുണ്ട വാങ്ങും.എന്നിട്ട് പാമ്പിനേം പൂച്ചേനീം എലീനീം ഞാനും ഇണ്ടാക്കും..."ശിവനന്ദ പറഞ്ഞു.

പിറ്റേ ദിവസം ക്ലാസില്‍ ഒരു ചാര്‍ട്ട് തൂക്കിയിട്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.ടീച്ചര്‍ ഇതുവരെ കുട്ടികള്‍ക്ക് വായിച്ചുകൊടുത്ത പുസ്തകങ്ങളുടെ ലിസ്റ്റ്. കുട്ടികള്‍ തന്നെ എഴുതിയുണ്ടാക്കിയത്!


പുസ്തകവായനയുടെ ആദ്യ ഘട്ടത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചിരിക്കുന്നു.ടീച്ചര്‍ അവര്‍ക്ക് പുസ്തകങ്ങളുടെ അത്ഭുത ലോകത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തിരിക്കുന്നു!ഒരു ടീച്ചര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇത് ചെയ്യാന്‍ കഴിയുക?



 
 
 

Sunday 8 May 2016

RAJA'S GARDEN


Creative Expressions in English Language Class-4

 


Look at this photo.


This is Raja's garden. You can see trees,birds,flowers,butterflies and honey bees in the garden. There are fishes in tanks. Birds like kingfishers and storks are also there. In the corner of the garden there is a grove. In the grove, you can see jackals,mongooses,wild cats,owls etc. Raja is in the garden,standing near the calf and saying something to it. He likes the garden very much.

Children were reading the second part of the topic 'My Home'.
Before reading the text, I asked.
 “Children,do you have any friends at your home?”

Most of them have friends at home. A few children don't have.
They told me about their friends. They are their neighbour boys,girls or relatives. All evenings and holidays they play with them.


“Do you think Raja has friends?” I asked.
“Sure,sir. He is a good boy. He should have friends.” Jishna said.
“O.K. Let's see. You read the story.”

Children began  reading the text. After the first reading,Athul said.
“Sir,Raja has friends. They are not boys or girls. Birds,flowers,trees and butterflies are his friends.”
“Do you agree with Athul?” I asked the children.
“Yes,sir.”
“Why doesn't Raja have any boys or girls as friends?”
“His grandfather doesn't like other children,sir.” Gowri said.
“He doesn't like Raja  playing with other children.” Vishnu said.

 Their responses made me so happy. They could comprehend the text from the first reading itself!

I asked them to mark the difficult areas or words. They marked  words  like grove,jackals,calves,reptiles,storks,shrubs,creepers etc.
They wrote those words in their note books and found out their meaning with the help of glossary and pocket dictionaries which they had brought with them.

 They read the passage again . Two or three children read aloud. Afterwards they sat in  groups and helped each other in reading. Then,one member form each group read aloud the text.

They opened their note books and  listed all the things found in the garden.

“Children,do you like Raja's garden?”
“Yes,sir. Very much.” Abhijith said.
“Can you create his garden here?”
“In this classroom?” They looked each other.
“No,sir. It's impossible.”
“Children, it is possible. You can do it.”
“You mean.. making garden with cut outs and chart papers?” Vishnu asked.
“No..with your body.”
“That's a good idea, sir.” Abhishek said.


They all liked the idea very much.
“I will become a tree.” Jishnu said.
“I will become a flower.” Devika said.
“I am a jackal.” Adithyan came forward acting as a  jackal.
“I am a kingfisher.” Nishchith waved his arms.
“How can we make a tank and fishes,sir?”
“That is very easy, sir. We will make a tank with a shawl. Two or three children will become fishes.” Vishnu said.

 

Their imagination grew wings.
I asked four children to come forward.
Two boys and two girls came.
“Children,you will lead the whole class. Now you are going to create a garden. You can give suggestions to others and place them where ever you like.”

 

One of the boys from the group,Dhanith asked four girls to come forward and told  that all of them were  a grove.
“ Nandana, you  climb up the chair and stand like a tree.” He said.
Nandana liked it and she stood like a tree on the chair.

“Abhishek, you are a kingfisher.” Jishna,one of the girls from the group said.
He took a paper,rolled it and put it on his nose like a long beak. He went to the tree and stood near it.

In this manner, the leading group gave roles to all the children in the class and placed them just like they were a  part of the garden. The group members also became some characters and stood among them.  

I asked them to move a little. They started moving. I played a music suitable for the situation from my mobile phone. The trees and flowers were dancing in the wind. Birds flapped their wings. Butterflies flew around the flowers. Jackals and Mongoose were walking. The calf moved a little and stood beside Raja.  Raja was  talking to the calf.
Then, I called out 'freeze.' I stopped the music. They froze for a moment.
Again I played the music. They moved …


By doing this,children were experiencing the beautiful description of Rajas garden given in the story. In this description some words like grove,reptiles,shrubs,creepers etc. were new to them. They used this words while creating the garden. Thus,this activity helped them again a better understanding of the text. They were recreating the text with their body and imagination. This activity made them so happy.

 

Afterwards all the children sat in a circle and I said.
“Children all of you shut your eyes. Now you are in Raja's garden. You see the garden in front of you and you hear many sounds in the garden.”

Children sat comfortably and shut their eyes. The class was silent. They imagined that they were in the garden and hearing the sounds of garden.
After three minutes I asked them to open their eyes.
“What are the sounds you heard in the garden?”I asked.
“I heard the sound of wind and birds,sir.”Abhijith said.
“I heard the sound of frogs and snake.” Sivaroop said.
“Can you make that sound?” I asked.
“No,sir. I can't.”
“I can make the  sound.” Said Vishnu
He mimicked  the sounds of frog and snake.
“O.K. Now we are going to make the sound of the garden.”

 I divided them into four groups. The task of the groups was to make the sounds of the garden. They can use their own sound or create sound with any objects like stick,bottle,glass,paper,sand etc. I gave five minutes for rehearsal.


I covered the front portion of a table with a shawl. Each group could perform sitting behind the table.

They performed well. They used their hands,legs and many objects to create various sounds. One group used granite stones to make the sound of storks! Another group rolled a piece of chart paper like a megaphone and made the sound of jackals. Some others created the sound of wind with newspapers!


Afterwards each group assessed other group's performance and  gave feed back.

Next day I asked them.“Children,suppose you are Raja. Raja is alone in the garden. He is talking to his friends...Can you act this?”
They thought a while and said.
“O.K,sir. We are ready.”
Children came forward.
Jishna enacted  Raja talking to his friends in the garden.
Her monologue was like this.

(She is plucking mangoes from a big mango tree with a long stick. she eats mangoes with pleasure. Kneeling on the floor and talking to the flower)
Hai! How are you flowers?I am going...
(Walking to a corner and talking to mongoose)
Hello,mongoose ,how are you? O.K?
Where is the rose flower?(searching for rose flower)
Where is my frog?
(talking to the frog)
Frog,please come. Where is your baby? You and your baby sitting in the house?
O.K. Bye bye my friends.
(Going out of the garden)

Most of the children presented well. They were turning into Raja for a short time. They talked, walked and smiled like Raja. They created their own  Raja from their experience and imagination.
Afterwards I asked them to write about Raja's garden. Some wrote   a description of the garden. Some others wrote as a monologue of Raja spending time in the garden. A few wrote as Raja talking about his garden.
Dhanith wrote like this.

'I am Raja. I have a garden. A beautiful garden. In my garden so many animals and birds. My garden's one side a big grove. There were jackals,mongooses,wild cats etc. In garden so many calves and lot of flowers. In calves a small baby calf. His name is Cheeru. He is very mischievous. My garden lot of mango trees. On the mango trees so many ripe mangoes. My chikku squirrel and baby is living in the mango tree. I and Chikku best friends. He pluck mangoes and give me. In the garden some  fish tanks. In the tanks so many fishes. The kingfishers and storks come to the tanks to catch the  fishes. I am loving very much my nice garden.'

 

 

 



RAJA'S GARDEN_VIDEO


RAJA'S GARDEN-RADIO DRAMA ASSESSMENT