ഒന്നാംക്ലാസിലെ ഡയറിയെഴുത്തുകാര്‍-4
ഒന്നാം ക്ലാസില്‍ കുട്ടികളുടെ പഠന പ്രകടനങ്ങളെ വിലയിരുത്താനും ഫീഡ്ബാക്ക് നല്‍കാനും ടീച്ചര്‍ക്ക് കഴിയും.
എന്നാല്‍ കുട്ടികള്‍ക്ക് അതിനു കഴിയുമോ?
ഒന്നാം ക്ലാസിലെത്തുമ്പോള്‍ അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ അഹം കേന്ദ്രീകൃതാവസ്ഥയി(ego centric )ലായിരിക്കും.കുറേ ചിത്രങ്ങള്‍ കാണിച്ച് ഇതില്‍ ഏതു ചിത്രമാണ് നന്നായതെന്നു ചോദിച്ചാല്‍ കുട്ടി താന്‍ വരച്ച ചിത്രത്തിലേക്കായിരിക്കും വിരല്‍ ചൂണ്ടുക.മറ്റുള്ളവരുടേത് എത്ര നന്നായാലും അവന് അംഗീക്കാന്‍ കഴിയില്ല. ഈ അവസ്ഥയിലുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം സ്വന്തം വസ്തുക്കളും സാധനങ്ങളുമായിരിക്കും അവന് ഏറ്റവും പ്രിയപ്പെട്ടത്. തന്റെ കുട, തന്റെ പെന്‍സില്‍,തന്റെ ബാഗ്,തന്റെ ക്രയോണ്‍സ്...എല്ലാം മുറുകെ പിടിച്ചിരിക്കും. അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നത് അവന് ആലോചിക്കാനേ കഴിയില്ല.ഈ ഘട്ടത്തില്‍ പരസ്പരം വിലയിരുത്താനോ സ്വയം വിലയിരുത്താനോ കുട്ടികള്‍ക്ക് പ്രയാസമായിരിക്കും.
സ്ക്കൂള്‍ ആരംഭഘട്ടത്തില്‍ ഒന്നാം ക്ലാസിലെ ടീച്ചറുടെ മുന്നിലെ ഒരു പ്രധാനവെല്ലുവിളി അഹം കേന്ദ്രീകൃതാവസ്ഥയില്‍ നിന്നും കുട്ടികളെ പുറത്തുകൊണ്ടുവരിക എന്നതാണ്.സംഘപ്രവര്‍ത്തനങ്ങള്‍ക്കുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കിക്കൊണ്ടേ ഇതിനെ മറികടക്കാന്‍ കഴിയൂ.വസ്തുക്കളും മറ്റു പരസ്പരം പങ്കുവയ്ക്കാനുള്ള അവസരം നല്കണം.സംഘം ചേര്‍ന്ന് കളിക്കാനും ചിത്രം വരയ്ക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുമൊക്കെയുള്ള അവസരങ്ങളുണ്ടാകണം.അതുകൊണ്ടാണ് വിദ്യാലയ പ്രവേശനത്തിന്റെ ആദ്യ ആഴ്ചകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നു പറയുന്നത്.
പുല്ലൂര്‍ സ്ക്കൂളിലെ ഒന്നാംക്ലാസിലെ കുട്ടികള്‍ പക്ഷേ,തന്റെ പഠനത്തെ സ്വയം വിലയിരുത്താനും കൂട്ടുകാരുടെ പഠനപുരോഗതി തിരിച്ചറിയാനും അവരെ മുന്നോട്ടു നയിക്കാനാവശ്യമായ ഫീഡ്ബാക്ക് നല്‍കാനുമൊക്കെ മിടുക്കരാണ്.ഓരോ ദിവസവും രാവിലെയുള്ള ഡയറിവായനയും കുട്ടികള്‍ ഒരോരുത്തരും മറ്റുള്ളവരുടെ ഡയറി വിലയിരുത്തിക്കൊണ്ടു നല്‍കുന്ന ഫീഡ്ബാക്കും അവരുടെ പ്രതികരണങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഒരു ഉദാഹരണം നോക്കുക(ക്ലാസില്‍ കണ്ടത് നേരിട്ട് പകര്‍ത്തിയത്)
….വായന(ഡയറി) കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു.നല്ല ഒഴുക്കോടെയായിരുന്നു ദില്‍നയുടെ വായന.തന്റെ ജീവിതത്തിലുണ്ടായ സന്തോഷകരമായ ഒരു ചെറിയ കാര്യത്തെ അവള്‍ തെളിഞ്ഞഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.ഞാന്‍ അവളുടെ പുസ്തകം വാങ്ങിനോക്കി.ഭംഗിയുള്ള കൈയക്ഷരം.അക്ഷരത്തെറ്റുകളൊന്നുമില്ല.
"ദില്‍നയുടെ ഡയറിയെക്കുറിച്ച് എന്താണ് അഭിപ്രായം?"ടീച്ചറുടെ ചോദ്യം.
"സൂപ്പര്‍..” കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"എന്തുകൊണ്ട് സൂപ്പര്‍?”
"മയിലിനെക്കുറിച്ച് എഴുതിയതുകൊണ്ട്.”
"നന്നായിട്ടുണ്ട് ടീച്ചറേ..പക്ഷേ,കുറച്ചുകൂടി എഴുതാമായിരുന്നു."അവന്തിക പറഞ്ഞു.
"കുറച്ചുകൂടി എന്നുവച്ചാല്‍ എന്തൊക്കെ?”
"സ്ക്കൂളിലെ കാര്യങ്ങളൊന്നും അതിലില്ല.അതുകൂടി എഴുതാമായിരുന്നു."ആദിദേവ് പറഞ്ഞു.
ഞാന്‍ ദില്‍നയെ നോക്കി. ഓരോരുത്തരും നല്‍കുന്ന ഫീഡ്ബാക്കുകള്‍ അവള്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ട്.
"ദില്‍ന എന്തു പറയുന്നു?"ടീച്ചറുടെ ചോദ്യം.
"കുറച്ചുകൂടി എഴുതാമായിരുന്നു."അവള്‍ ചിരിച്ചു.
അടുത്തതായി ദേവാനന്ദാണ് വായിച്ചത്.
'ഇന്നു ഞാന്‍ സ്ക്കൂളില്‍ പോയിരുന്നില്ല. 12മണിക്ക് നാട്ടിലെ അമ്പലത്തില്‍ തെയ്യത്തിനുപോയി.വലിയ ഉയരമുള്ള മൂളന്നൂര്‍ ഭഗവതി തെയ്യമാണ് അവിടെ ഉണ്ടായിരുന്നത്.തെയ്യം കഴിഞ്ഞപ്പോള്‍ നല്ല രുചിയുള്ള കറികള്‍ കൂട്ടി ചോറ് കഴിച്ചു.പോകുമ്പോള്‍ എനിക്ക് ഒരു പുലിമുരുകന്റെ ലോറി വാങ്ങി.വൈകുന്നേരം അവിടെ നിന്ന് വീട്ടിലേക്ക് പോയി.'
ഒരു യാത്രയുടെ അനുഭവത്തെ ചുരുക്കം ചില വാക്യങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു ദേവനന്ദ്.
"ടീച്ചറേ, അവന്‍ നല്ല ക്രമത്തില്‍ എഴുതിയിട്ടുണ്ട്."ശിവന്യയുടേതാണ് ഫീഡ്ബാക്ക്.
"വായിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്.."മാളവിക പറഞ്ഞു.
"ആരുടെ കൂടേയാണ് അമ്പലത്തില്‍പോയത് എന്നതുകൂടി പറയാമായിരുന്നു."ശ്രേയസ്സ് പറഞ്ഞു.
കുട്ടികള്‍ ഓരോ ഡയറിയേയും ആഴത്തില്‍ വിശകലനം ചെയ്യുകയാണ്....
ഓരോരുത്തരുടേയും വായനയെ മറ്റുള്ളവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്.ആവശ്യമായിടത്ത് ശരിയായ രീതിയിലുള്ള ഫീഡ്ബാക്കുകള്‍ നല്‍കുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി.
ഒരു കുട്ടിയുടെ ഡയറിയില്‍ 'ഞാന്‍ ഞാന്‍' എന്ന് പലയിടത്തും ആവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം.മറ്റൊന്നില്‍ 'അപ്പോഴേക്കും അപ്പോഴേക്കും' എന്ന് ആവര്‍ത്തിച്ച് വരുന്നു.അത് വായനയുടെ രസം ഇല്ലാതാക്കുന്നു.
ആശയം ക്രമീകരിച്ച് എഴുതിയിട്ടുണ്ട് അല്ലെങ്കില്‍ ക്രമമില്ല എന്നതായിരുന്നു ചില കുട്ടികളുടെ ഡയറിക്ക് നല്‍കിയ ഫീഡ്ബാക്ക്.
അനാമിക വായിച്ച ഡയറിയിലെത്തിയപ്പോള്‍ അവര്‍ ഒരുപടികൂടി ഉയര്‍ന്നു.ഇന്നലെ ടീച്ചര്‍ ക്ലാസില്‍ പറഞ്ഞുതന്ന തമാശക്കഥ എന്നവാക്യം അതിലുണ്ടായിരുന്നു.'തമാശ' എന്ന വാക്കിനുപകരം 'ഫലിതം' എന്ന വാക്ക് ഉപയോഗിച്ചാല്‍ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നതായിരുന്നു ദില്‍നയുടെ നിര്‍ദ്ദേശം!
ഇതുപോലെ ഡയറിയെ വിലയിരുത്താനും ഫീഡ് ബാക്ക് നല്‍കാനും കഴിയണമെങ്കില്‍ ഒന്നാം ക്ലാസുകാര്‍ ഡയറിയെഴുത്തിനെക്കുറിച്ച് ചില തിരിച്ചറിവുകള്‍ രൂപീകരിച്ചിട്ടുണ്ടായിരിക്കണം.എന്തൊക്കെ അറിവുകളായിരിക്കും അവ?
ഒരു നല്ല ഡയറിയുടെ പ്രത്യേകതകളെക്കുറിച്ച് കുട്ടികള്‍ക്ക് ചില ധാരണകളുണ്ടായിട്ടുണ്ട്.ആശയങ്ങള്‍ ശരിയായരീതിയില്‍ ക്രമീകരിച്ച് അവതരിപ്പിക്കുമ്പോഴാണ് ഒരു നല്ല എഴുത്ത് രൂപപ്പെടുന്നതെന്ന തിരിച്ചറിവ് കുട്ടികള്‍ നേടിയിട്ടുണ്ട്.ഒരു ദിവസത്തെ അനുഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് സമഗ്രമായിരിക്കണമെന്ന് അവര്‍ക്കറിയാം.എഴുതുമ്പോള്‍ വാക്യഘടനയില്‍ നല്ല ശ്രദ്ധവേണം.ഒരേ പദങ്ങള്‍ പലയിടങ്ങളിലായി ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ അതു ഭാഷയുടെ സൗന്ദര്യം ഇല്ലാതാക്കും എന്ന ധാരണ കുട്ടികള്‍ രൂപീകരിച്ചിട്ടുണ്ട്.എഴുത്തില്‍ പുതിയ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.എഴുതുമ്പോള്‍ അനുഭവങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണം.
എഴുത്തുഭാഷയുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസുകാര്‍ ആര്‍ജിച്ച അറിവാണിത്.ഈ അറിവ് നേടിയത് വിലയിരുത്തലിലൂടെയാണ്. കുട്ടികളുടെ പര്സപര വിലയിരുത്തലും സ്വയം വിലയിരുത്തലുമാണ് ഇതില്‍ പ്രധാനം.തന്റെ രചനയുടെ മെച്ചങ്ങളും പോരായമകളും തിരിച്ചറിഞ്ഞ് സ്വയം മെച്ചപ്പെടാനാണ് ഇതു കുട്ടിയെ സഹായിക്കുന്നത്.
ഇങ്ങനെ വിലയിരുത്താനുള്ള കഴിവ് ഈ ഒന്നാം ക്ലാസുകാര്‍ നേടിയത് എങ്ങനെയാണ്?
ആദ്യ ഘട്ടത്തിലെ അഹംകേന്ദ്രീകൃതാവസ്ഥയെ അവര്‍ എങ്ങനെയാണ് മറികടന്നത്?
ജൂണ്‍മാത്തിലെ ആദ്യ രണ്ടുമൂന്നാഴ്ചകള്‍ സംഘം ചേര്‍ന്നുള്ള കളികളും ചിത്രവരയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റുമായിരുന്നു ക്ലാസുമുറിയില്‍ നടന്നത്.ഇത് കുട്ടികളില്‍ സംഘബോധം വളര്‍ത്താന്‍ സഹായകമായി.ഞാനെന്ന ബോധം പതുക്കെ ഞങ്ങള്‍ എന്ന ബോധത്തിലേക്ക് വഴിമാറി.ഇതു കുട്ടികളില്‍ പരസ്പരം പങ്കുവയ്ക്കാനും വിട്ടുവീഴ്ച ചെയ്യാനുമൊക്കെയുള്ള മനോഭാവം വളര്‍ത്തി.അഹംകേന്ദ്രീകൃതാവസ്ഥയില്‍ നിന്നും കുട്ടികള്‍ മെല്ലെ പുറത്തു കടന്നതോടെ കുട്ടികളുടെ സൃഷ്ടികള്‍ പരസ്പരം വിലയിരുത്താനും അഭിപ്രായങ്ങള്‍ പറയാനുമുള്ള പഠന സാഹചര്യം ക്ലാസില്‍ ഉണ്ടായി.
കുട്ടികളുടെ ചിത്രം വരയെ വിലയിരുത്തിക്കൊണ്ടായിരുന്നു തുടക്കം.ചിത്രം വരയ്ക്ക് ധാരാളം അവസരങ്ങള്‍ നല്‍കി.ചിത്രം വരച്ചതിനുശേഷം ചിത്രത്തെക്കുറിച്ച് ഓരോരുത്തരും പറയുന്നത് എല്ലാവരും കേള്‍ക്കണം.ഈ പ്രവര്‍ത്തനം എല്ലാവരുടേയും ചിത്രങ്ങള്‍ കാണുന്നതിനും പരസ്പരം അഭിപ്രായങ്ങള്‍ പറയുന്നതിലേക്കും കുട്ടികളെ നയിച്ചു.അങ്ങനെ ചിത്രത്തിന്റെ വിലയിരുത്തല്‍ ഫലപ്രദമാകന്‍ തുടങ്ങി.ഒരു കൂട്ടം ചിത്രങ്ങളില്‍ നിന്നും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനും അതിന്റെ ഗുണങ്ങള്‍ കണ്ടെത്താനും കുട്ടികള്‍ക്ക് കഴിഞ്ഞു.ഇത് ഫലത്തില്‍ തന്റെ ചിത്രത്തെ കുറിച്ച് സ്വയം വിലയിരുത്താനും കുട്ടികളെ പ്രാപ്തരാക്കി.
ഇങ്ങനെയുള്ള വിലയിരുത്തലാണ് ഒന്നാം ക്ലാസുകാരുടെ പഠനപുരോഗതിക്ക് അടിസ്ഥാനം.കുട്ടികള്‍ക്ക് പഠിച്ചു മുന്നേറാന്‍ കഴിയുന്നത് ക്ലാസുമുറിയില്‍ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമാകുമ്പോഴാണ്.ഭാഷാപഠനത്തിലെ പുരോഗതി എന്നത് പരസ്പരം വിലയിരുത്താനും സ്വയം വിലയിരുത്താനുമുള്ള കുട്ടികളുടെ ശേഷിയുമായി ബന്ധപ്പെട്ടതാണ്.ഡയറി വിലയിരുത്തിക്കൊണ്ട് കുട്ടികള്‍ നല്‍കിയ ഫീഡ്ബാക്ക് ഇതു സൂചിപ്പിക്കുന്നു.വൈവിധ്യാമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ക്ലാസുമുറിയില്‍ ടീച്ചര്‍ ഉണ്ടാക്കിയെടുത്ത വിലയിരുത്തല്‍ സംസ്കാരത്തിന്റെ ബഹിര്‍സ്ഫുരണമാണ് കുട്ടികളുടെ ഭാഷാപരമായ കഴിവുകള്‍.

ഇതൊക്കെ വായിക്കുന്നത് സന്തോഷം നല്‍കുന്നു.
ReplyDeleteകൊച്ചുകൂട്ടുകാര്‍ ഡയറിയില്‍ അഭിപ്രായം പറഞ്ഞതുപോലെ എന്റെ ചെറിയ ഒരഭിപ്രായം പറയട്ടെ.
"മറ്റുള്ളവരുടേത് എത്ര നന്നായാലും അവന് അംഗീക്കാന്‍ കഴിയില്ല. ഈ അവസ്ഥയിലുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം സ്വന്തം വസ്തുക്കളും സാധനങ്ങളുമായിരിക്കും അവന് ഏറ്റവും പ്രിയപ്പെട്ടത്. തന്റെ കുട, തന്റെ പെന്‍സില്‍,തന്റെ ബാഗ്,തന്റെ ക്രയോണ്‍സ്...എല്ലാം മുറുകെ പിടിച്ചിരിക്കും. അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നത് അവന് ആലോചിക്കാനേ കഴിയില്ല"
അവന്‍ മാത്രമല്ല അവളും ഉണ്ടല്ലോ. അവന്‍ / അവള്‍ എന്നെഴുതുന്നത് ശീലമാക്കുക.
സ്നേഹത്തോടെ
ഓര്‍മ്മിപ്പിച്ചതിനു നന്ദി...
ReplyDelete