ഓണ്‍ലൈന്‍ ക്ലാസും കുട്ടികളുടെ പഠനവും-3
- ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിടുമ്പോള്‍ അതിന്റെ അവതരണരീതിയെക്കുറിച്ച് കാര്യമായ പുനരാലോചന ആവശ്യമാണ്.ഏക പക്ഷീയമായ പറച്ചിലുകളായി പലപ്പോഴും ക്ലാസുകള്‍ ചുറുങ്ങിപ്പോകുന്നുണ്ട്.,സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ക്ലാസിന്റെ ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.
- ഭാഷാക്ലാസുകള്‍ പലപ്പോഴും കഥപറച്ചിലുകളായി ചുരുങ്ങിപ്പോകുന്നുണ്ട്.അതിനെ പാഠത്തിന്റെ വായനയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല.അതുകാരണം തുടര്‍ചര്‍ച്ചാക്ലാസുകളില്‍ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരാന്‍ അധ്യാപകര്‍ നന്നേ ക്ലേശിക്കേണ്ടിവരുന്നുണ്ട്.
- വിദ്യാര്‍ത്ഥികളുമായി നേരിട്ടു സംവദിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസിനുചില പരിമിതികളുണ്ട്.കുട്ടികളില്ലാത്ത ക്ലാസില്‍ പെഡഗോജിക്ക് പ്രസക്തിയില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയണമെന്നില്ല.പക്ഷേ, അതു ഒരു പഠനപരിസരം ഉണ്ടാക്കുന്നുണ്ട്. ഈ പഠനപരിസരത്തില്‍ നിന്നുകൊണ്ടു പഠനത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ വിദ്യാലയങ്ങളുടെയും പഠിപ്പിക്കുന്ന അധ്യാപകരുടേയും സജീവമായ ഇടപെടല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഉണ്ടാവണം.
- ഓരോ ക്ലാസ്സ് ഗ്രൂപ്പുകളിലും നടക്കുന്ന വാട്സ് ആപ്പ് ചര്‍ച്ചകളിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ ഏറ്റെടുക്കുന്നത്.ഇവിടെ അധ്യാപികയ്ക്ക് കുട്ടികളുമായി ഒരു സംവാദം സാധ്യമാണ്.കുട്ടികളെ കാണാന്‍ കഴിയില്ലെങ്കിലും ടീച്ചര്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കാം. കുട്ടികള്‍ക്ക് തരിച്ചും.ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ പറഞ്ഞും മറുചോദ്യം ചോദിച്ചും സംശയങ്ങള്‍ ഉന്നയിച്ചും ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അത് പഠനത്തിലേക്കുള്ള വഴികളാണ് തുറന്നിടുന്നത്.ടീച്ചറും കുട്ടികളും തമ്മിലുള്ള നിരന്തരസംവാദവും തുടര്‍ന്ന് കുട്ടികള്‍ നടത്തുന്ന അന്വേഷണവുമാണ് പഠനം.അതിനാല്‍ അതാതുദിവസം നടക്കുന്ന ക്ലാസിനെ അസ്പദമാക്കി ഓരോ വിദ്യാലയവും കുട്ടികളുമായി സംവദിക്കാന്‍ തയ്യാറാകണം.
- കുട്ടികളെ സ്വയം പഠനത്തിലേക്ക് നയിക്കുന്ന രീതിയില്‍ തുടര്‍ചര്‍ച്ചാ ക്ലാസുകളുടെ ബോധനരീതി മെച്ചപ്പെടുത്തേണ്ടതുണ്ട്.വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കണ്ടെത്താന്‍ പ്രരിപ്പിച്ചും കുട്ടികളുടെ ദൃശ്യപരമായ ആവിഷ്ക്കാരങ്ങള്‍ക്ക് അവസരം നല്‍കിയും ചര്‍ച്ചകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കണം.കുട്ടികളുടെ പഠനഉത്പ്പന്നങ്ങള്‍ ഗ്രൂപ്പില്‍ പരസ്പരം വിലയിരുത്താനുള്ള അവസരം നല്‍കേണ്ടതാണ്.അധ്യാപകര്‍ ശരിയായരീതിയില്‍ ഫീഡ്ബാക്ക് നല്‍കണം.
- തുടര്‍ചര്‍ച്ചാ ക്ലാസുകള്‍ ഓണ്‍ലൈന്‍ ക്ലാസിലെ പാഠഭാഗവുമായി ബന്ധിപ്പിച്ചുകൊണ്ട് മാത്രമേ ചെയ്യാവൂ.അതിനപ്പുറത്തേക്ക് സ്വന്തം നിലയില്‍ ക്ലാസുകള്‍ എടുക്കാന്‍ വിദ്യാലയങ്ങളെ അനുവദിക്കരുത്.
- തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഏറ്റെടുത്ത് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നല്‍കേണ്ടത്.കുട്ടികള്‍ പൂര്‍ത്തിയാക്കി അയക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ ഫീഡ്നല്‍കണം.ചില വിദ്യാലയങ്ങളില്‍ അധ്യാപകര്‍ പ്രിന്റട്ട് നോട്ടുകളയച്ചുകൊടുക്കുന്നു.ഇത് കുട്ടികളുടെ പഠനത്തെ തടസ്സ്പ്പെടുത്തുകയാണ് ചെയ്യുക എന്നതുകൊണ്ട് നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.
- തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ ഏകപക്ഷീയമായി പാഠപുസ്തകം വിശദീകരിച്ചുകൊടുക്കുന്ന രീതി ഹൈസ്ക്കൂള്‍ ക്ലാസുകളിലും മറ്റും ചില അധ്യാപകര്‍ അനുവര്‍ത്തിക്കുന്നുണ്ട്.അവര്‍ കുട്ടികളുമായി സംവദിക്കാന്‍ തയ്യാറാകുന്നില്ല.പകരം മുന്‍കൂട്ടി റക്കോഡ് ചെയ്ത വിശദികരണങ്ങള്‍ മാത്രം നല്‍കുന്നു.ഇത് പഠനത്തെ ഒരുതരത്തിലും സഹായിക്കില്ല.
- മാസത്തില്‍ ഒരിക്കലെങ്കിലും അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതും അവരുടെ നോട്ടുപുസ്തകങ്ങളും മറ്റും വിലയിരുത്തേണ്ടതുമാണ്.അതു കുട്ടികള്‍ക്ക് വലിയ ആശ്വാസവും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രചോദനവുമാകും.
- ഓണ്‍ലൈന്‍ ക്ലാസിലേയും തുടര്‍ചര്‍ച്ചാ ക്ലാസുകളിലേയും കുട്ടികളുടെ ഹാജര്‍ ക്ലാസ്സ് ടീച്ചര്‍മാര്‍ സൂക്ഷിക്കേണ്ടതാണ്.ക്ലാസ്സ് ടീച്ചര്‍മാരും ഹെഡ്മാസ്റ്ററും ഇതു ദിവസേന മോണിറ്റര്‍ ചെയ്യണം.ക്ലാസില്‍ നിന്നും ഒഴിവായിപോകുന്നവരെ കണ്ടെത്തി തിരികെ കൊണ്ടുവരണം.
- ഇനിയും കുട്ടികള്‍ക്ക് ഉപകരണങ്ങളുടെ ലഭ്യതക്കുറവുകൊണ്ട് ക്ലാസുകളിലും തുടര്‍ചര്‍ച്ചാക്ലാസുകളിലും പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യായലയം പി.ടി.എ യുടെ സഹായത്തോടെ അതിനു പരിഹാരം കാണേണ്ടതാണ്
No comments:
Post a Comment