ക്ലാസുമുറിയിലെ നാടകം-3
കാസര്‍ഗോഡ് ജില്ലയില്‍ എസ്.എസ്.എ, ഇംഗ്ലീഷ്ഭാഷാ പഠനവുമായി ബന്ധപ്പെട്ട് En@ctഎന്ന പേരില്‍ ഒരു പരിപാടി ആവിഷ്ക്കരിച്ചിരിക്കുകയാണ്. English at class room theatre എന്നാണ് ഇതിന്റെ മുഴുവന്‍ പേര്.ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യമായി പറയുന്നത്.യു.പി.ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ തെരഞ്ഞെടുത്ത കഥകള്‍ക്ക് നാടകരൂപം നല്‍കി കുട്ടികളെക്കൊണ്ട് രംഗത്ത് അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.ഇതിനാവശ്യമായ പരിശീലനം നാടകത്തില്‍ താത്പര്യമുള്ള, തെരഞ്ഞെടുത്ത അധ്യാപകര്‍ക്കു് നല്‍കിക്കഴിഞ്ഞു.ഈ അധ്യാപകര്‍ ക്ലാസുമുറിയില്‍ കുട്ടികളെ നാടകം പരിശീലിപ്പിക്കുകയും രംഗത്ത് അവതരിപ്പിക്കുകയും ചെയ്യും.
പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ക്ലാസ്റൂം തീയേറ്റര്‍ ആണ്.കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാശേഷി വികസിപ്പിക്കുന്നതില്‍ ക്ലാസ്റൂം തീയേറ്റര്‍ സഹായകമാകുമോ?എന്താണ് തീയേറ്റര്‍?ഭാഷാ പഠനത്തില്‍ ഇതിന്റെ സ്വാധീനം എത്രത്തോളമാണ്?തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നു തോന്നുന്നു.
വിദ്യാഭ്യാസത്തില്‍ നാടകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ഇംഗ്ലണ്ടിലെ ക്ലാസുമുറികളില്‍ പ്രായോഗികമായി നടപ്പാക്കുകയും ചെയ്ത പ്രമുഖ നാടകപ്രവര്‍ത്തകരായിരുന്നു ബ്രിയാന്‍ വേ,പീറ്റര്‍ സ്ലേഡ് തുടങ്ങിയവര്‍.അധ്യാപകര്‍ കൂടിയായിരുന്നു ഇവര്‍.ക്ലാസുമുറികളില്‍ നാടകത്തിന്റെ പ്രയോഗത്തെപ്പറ്റി ഇവരുടെ നിരവധി പുസ്തകങ്ങളുണ്ട്.അതില്‍ ബ്രിയാന്‍ വേ എഴുതിയ പ്രശസ്തമായ പുസ്തകമാണ് 'Development through Drama'.നാടകത്തെ കുട്ടികളുടെ പഠനത്തിനും വികാസത്തിനും വേണ്ടി ക്ലസുമുറികളില്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്നും അത് എങ്ങനെയായിരിക്കണമെന്നും അതിന്റെ സൈദ്ധാന്തിക അടിത്തറയും രീതീശാസ്ത്രവും എന്തായിരിക്കണമെന്നുമൊക്കെ ഈ പുസ്തകത്തില്‍ അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്യുന്നു.
തീയേറ്ററും ഡ്രാമയും തമ്മില്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?ബ്രിയാന്‍ വേ പറയുന്നത് നോക്കുക.
'...'theatre' is largely concerned with communication between actors and an audience;'drama' is largely concerned with experience by the participants,irrespective of any function of communication to an audience. Generally speaking ,it is true to say that communication to an audience is beyond the capacities of majority of children and young people,and attempts to coerce or impose communication too soon often lead to artificiality and therefore destroy the full values of the intended experience'.( Development through Drama,page 3)
തീയേറ്ററില്‍ നടന്മാരും ഓഡിയന്‍സുമുണ്ട്.അവര്‍ക്കിടയില്‍ എഴുതപ്പെട്ട സ്ക്രിപ്റ്റുണ്ട്.ഇനി ഓരാള്‍ കൂടിയുണ്ട്-സംവിധായകന്‍.സ്ക്രിപ്റ്റ് കാണാപ്പാഠം പഠിക്കണം.സ്റ്റേജില്‍ നടന്മാരുടെ ചലനങ്ങളും അഭിനയരീതികളുമൊക്കെ നിശ്ചയിക്കുന്നത് സംവിധായകനായിരിക്കും.ഇത് നടന്മാരുടെ മുകളില്‍ അടിച്ചല്‍പ്പിക്കുകയാണ് ചെയ്യുക.ഫലത്തില്‍,അത് കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് ക്ഷതമേല്‍പ്പിക്കും.അതുകൊണ്ടാണ് പീറ്റര്‍ സ്ലേഡ് 12 വയസുവരെയുള്ള കുട്ടികളെ ഒരു കാരണവശാലും തീയേറ്റര്‍ പഠിപ്പിക്കരുതെന്ന് An Introduction to Child Drama എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകത്തില്‍ പറയുന്നത്.
ഇംഗ്ലീഷ് തീയറ്ററില്‍ പങ്കാളികളാകുന്ന കുട്ടികള്‍ക്ക് നാടകത്തിലെ കാണാപ്പാഠം പഠിച്ച ഡയലോഗുകള്‍ക്ക് അപ്പുറത്ത് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാനോ അവരുടെ പഠനനിലവാരം ഉയര്‍ത്താനോ കഴിയില്ല.കാരണം തീയേറ്റര്‍ എന്നത് നല്ല പരിശീലനത്തിലൂടെ പഠിപ്പിച്ചെടുക്കുന്ന ഒന്നാണ്.അവിടെ കുട്ടികളുടെ സ്വയംപഠനമില്ല.കുട്ടികളുടെ ഉള്‍ചോദനകളേയോ കഴിവുകളേയോ തീയേറ്റര്‍ പലപ്പോഴും പരിഗണിക്കാറില്ല.കൃത്രിമത്വമാണ് അതിന്റെ മുഖമുദ്ര.അതിന്റെ ലക്ഷ്യം മറ്റൊന്നാണ്.അതുകൊണ്ടുതന്നെ ക്ലാസുമുറിയില്‍ കുട്ടികളുടെ പഠനത്തിനായി
തീയേറ്റര്‍ ഒരിക്കലും ഉപയോഗിക്കാന്‍ കഴിയില്ല.
ക്ലാസുമുറിയിലെ നാടകത്തിന്റെ ലക്ഷ്യം എന്താണെന്ന് ബ്രിയാന്‍ വേ അടിവരയിട്ട് പറയുന്നുണ്ട്.അത് കുട്ടികളുടെ വികാസത്തിനു(development)വേണ്ടിയാണ്.
'Education is concerned with individuals; drama is concerned with individuality of individuals,with the uniqueness of human essence'.
ക്ലാസുമുറിയിലെ നാടകം അതിലെ പങ്കാളികളുടെ അനുഭവത്തിനാണ്പ്രാധാന്യം നല്‍കുന്നത്.അത് യഥാര്‍ത്ഥ അനുഭവമോ ഭാവനാത്മകമോ ആകാം.ചില അനുഭവങ്ങളിലൂടെ പങ്കാളികള്‍ കടന്നുപോകുകയാണ് ചെയ്യുന്നത്.ചിലപ്പോള്‍ എല്ലാ കുട്ടികളും 'Life with grand father' ലെ രാജയാകും.അല്ലെങ്കില്‍ മുത്തച്ഛനാകും.ചിലപ്പോള്‍ ക്ലാസ് രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ഗ്രൂപ്പ് മുത്തച്ഛനും മറ്റേ ഗ്രൂപ്പ് രാജയുമാകും.അവര്‍ തമ്മില്‍ സംഭാഷണത്തിലേര്‍പ്പെടും.അല്ലെങ്കില്‍ കുട്ടികള്‍ മുത്തശ്ശിയായി രാജയെ ഊട്ടാന്‍ പുറകെ ഓടും.അപ്പോള്‍തോന്നുന്ന സംഭാഷണമായിരിക്കും അവര്‍പറയുക.ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യില്ല.ഇനി പ്ലാനിങ്ങ് ഉണ്ടങ്കില്‍ തന്നെ കുറച്ചുനേരം മാത്രം.പ്ലാന്‍ ചെയ്ത നാടകം അവതരിപ്പിക്കുമ്പോള്‍ വീണ്ടും മാറും.പുതിയ സംഭാഷണങ്ങള്‍ കടന്നുവരും.കുട്ടികളുടെ ഭാവനയ്ക്ക് അനുസരിച്ച് പുതിയ രംഗങ്ങളും.....
കുട്ടികളുടെ മനോധര്‍മ്മത്തിനനുസരിച്ച് നാടകം മാറിക്കൊണ്ടിരിക്കുമ്പോഴാണ് പഠനം നടക്കുക.കുട്ടികളുടെ ഭാവനയും സര്‍ഗാത്മകതയും ഉണരുക...
മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് വെച്ചുള്ള നാടകം കുട്ടികളുടെ അനുഭവങ്ങളെ പരിഗണിക്കുന്നില്ല.അതുകൊണ്ടുതന്നെ അത് കുട്ടികളെ പഠനത്തിലേക്ക് നയിക്കില്ല.
ക്ലാസുമുറിയിലെ നാടകത്തിന് ചിലപ്പോള്‍ ഓഡിയന്‍സ് ഉണ്ടാകില്ല.ടീച്ചര്‍ മാത്രമായിരിക്കും ഓഡിയന്‍സ്.ക്ലാസിലെ മുഴുവന്‍ കുട്ടികളും കലിംഗയുദ്ധത്തില്‍ മരിച്ചുവീണ പടയാളികളായാല്‍ പിന്നെ ആരാണ് ഓഡിയന്‍സ്?ചിലപ്പോള്‍ ഒന്നോ രണ്ടോ ഗ്രൂപ്പുകളായിരിക്കും ഓഡിയന്‍സ്.മറ്റുള്ളവര്‍ നാടകം അവതരിപ്പിക്കുന്നവരും.പിന്നെ ഓഡിയന്‍സ് അവതാരകരും നേരത്തെ നാടകം കളിച്ചവര്‍ ഓഡിയന്‍സുമാകും.ശേഷംഎല്ലാവരും ചേര്‍ന്ന് പരസ്പരം നാടകത്തെ വിലയിരുത്തും.മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും.
ക്ലാസുമുറിയിലെ നാടകത്തിന്റെ പ്രത്യേകതയായി പീറ്റര്‍ സ്ളേഡ് പറയുന്നത് ഇങ്ങനെയാണ്.
'All are doers,both actor and audience,going where they wish and facing any direction they like during play..It is a virile and exciting experience in which the teachers task is that of a loving ally. And in this drama two important qualities are noticeable-absorption and sincerity. Absorption is being completely wrapped up in what is being done,or what one is doing,to the exclusion of all other thoughts,including the awareness of or desire for an audience. Sincerity is a complete form of honesty in portraying a part,bringing with it an intense feeling of reality and experience,and only fully achieved in the process of acting with absorption'.
(An Introduction to Child Drama)
ക്ലാസുമുറിയിലെ നാടകം പ്രക്രിയാ ബന്ധിതമാണ്.വ്യക്തിഗതവും സംഘം ചേര്‍ന്നുള്ളതുമായ പ്രവര്‍ത്തനത്തിനാണ് അത് പ്രാമുഖ്യം നല്‍കുന്നത്.കുട്ടികളെ വിവിധതരത്തിലുള്ള അനുഭവങ്ങളിലൂടെ അത് കടത്തിവിടുന്നു.കുട്ടികളുടെ പരസ്പര വിലയിരുത്തലും സ്വയം വിലയിരുത്തലും അതിന്റെ പ്രക്രിയയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.എന്നാല്‍ തീയേറ്റര്‍ പ്രോസസ് ഓറിയന്റഡ് അല്ല.
ക്ലാസിലെ മുഴുവന്‍ കുട്ടികളും നാടകത്തില്‍ സജീവമായി പങ്കെടുക്കുന്നു എന്നതാണ് ക്ലാസുമുറിയിലെ നാടകത്തിന്റെ മറ്റൊരു പ്രത്യകത.ലജ്ജാലുക്കളും പലതരത്തിലുള്ള inhibitionsഅനുഭവിക്കുന്ന കുട്ടികളും അതില്‍ പങ്കാളികളാകും.ക്ലാസുമുറിയിലെ നാടകം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.ഭിന്നശേഷിയുള്ള കുട്ടികളെ അടക്കം അതിന് ഉള്‍ക്കൊള്ളാന്‍ കഴിയും.ഇത് ചെയ്യുന്നതോടെ കുട്ടികളുടെ പതുക്കെയുളള വികാസം നമുക്ക് നേരിട്ട് അറിയാന്‍ കഴിയും.നാടകം കുട്ടികളെ വൈകാരികമായി സ്വാധീനിക്കുന്നതുകൊണ്ട് അവരുടെ സ്വഭാവത്തിലടക്കം ഗുണപരമായ മാറ്റം കാണാം.അതുകൊണ്ടാണ് നാടകം ഒരു തെറാപ്പികൂടിയാണെന്ന് പീറ്റര്‍ സ്ലേഡ് തന്റെ പുസ്തകത്തില്‍ പറയുന്നത്. തീയേറ്റിന് ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണിത്.
ഇംപ്രോവൈസ്ഡ് ഡ്രാമ ഇംഗ്ലീഷ് ക്ലാസുമുറിയില്‍ കുറച്ചുനാള്‍ ചെയ്തുനോക്കിയ അനുഭവം ഞങ്ങള്‍ക്കുണ്ട്.അത് കുട്ടികളുടെ സംസാരശേഷിയിലും എഴുത്തിലും വായനയിലുമൊക്കെ ഉണ്ടാക്കിയമാറ്റം വളരെ വലുതായിരുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറ്റു വിഷയങ്ങളിലും ഇതു ചെയ്യാന്‍ ശ്രമിക്കുന്നു.
ബ്രിയാന്‍ വേ,പീറ്റര്‍ സ്ലേഡ്,അമേരിക്കയിലെ ഡൊറോത്തി ഹീത്ത്കോട്ട് തുടങ്ങടവരെല്ലാം തന്നെ വിദ്യാഭ്യാസത്തില്‍ നാടകം പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തിയവരാണ്.വിദ്യാഭ്യാസത്തില്‍ നാടകത്തിന്റ പ്രയോഗം കുട്ടികളെ പരിപൂര്‍ണ്ണ വ്യക്തിത്വത്തിന്റെ ഉടമകളാക്കിമാറ്റും എന്നവര്‍ പ്രയോഗത്തിലൂടെ തെളിയിച്ചു.ക്ലാസുമുറിയില്‍ തീയേറ്റര്‍ പ്രയോഗിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഇവര്‍ ഏകാഭിപ്രായക്കാരായിരുന്നു.
കേരളത്തില്‍ ആദ്യമായി വിദ്യാഭ്യാസത്തില്‍ നാടക പ്രയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയില്‍ പിലാത്തറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പടവ് ക്രിയേറ്റീവ് തീയേറ്റര്‍ ആണ്.കഴിഞ്ഞ നിരവധി വര്‍ഷത്തെ അന്വേഷണത്തിന്റെ പഠനത്തിന്റേയും ഫലമായാണ് അവര്‍ കുട്ടികള്‍ക്കു വേണ്ടി ഒരു പ്രവര്‍ത്തന പദ്ധതി രൂപ്പെടുത്തിയെടുത്തത്. ക്ലാസുമുറിക്ക് പുറത്ത് കട്ടികള്‍ക്ക് നല്‍കുന്ന, രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പ്രക്രിയാബന്ധിതമായ തയ്യാറാക്കിയ മൊഡ്യൂളുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്യാമ്പുകളായിരുന്നു അവരുടെ മുഖ്യപ്രവര്‍ത്തന മേഖല.ഒപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ക്കും ക്യാമ്പുകള്‍ നടത്തി.ഈ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ സന്തോഷവും ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ അവര്‍ക്കുണ്ടാകുന്ന മാറ്റവും ആരെയും അത്ഭുതപ്പെടുത്തും.എന്നാല്‍ ഇത് ക്ലാസുമുറിയിലെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിമാറ്റാനുള്ള ശ്രമത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പടവിന് കഴിഞ്ഞില്ല.ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പാഠഭാഗവുമായി ഇതിനെ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമം നടത്തുന്നതിനുപകരം ഇതിനെ അവഗണിക്കുന്ന സമീപനമായിരുന്നു നമ്മുടെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും മറ്റും ഭാഗത്തുനിന്നുമുണ്ടായത്.
വിദ്യാഭ്യാസത്തില്‍ നാടകത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട് നാം ഒന്നോ രണ്ടോ ചുവടുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.അതിനെ ഇനിയും മുന്നോട്ടുകൊണ്ടുപോകാനാണ് എസ്.എസ്.എ പോലുള്ള സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടത്.En@ct പോലുള്ള പരിപാടികള്‍ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുകയല്ല,തെറ്റായ വഴിയിലേക്ക് നയിക്കുകയാണ് ചെയ്യുക.

No comments:
Post a Comment